Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muvattupuzha

മൂവാറ്റുപുഴ ജില്ലയ്ക്കായി തൊടുപുഴ വിട്ടുനൽകില്ലെന്ന് മോൻസ് ജോസഫ്

ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകളിൽ ശക്തമായ വിയോജിപ്പുമായി കേരള കോൺഗ്രസ് രംഗത്ത്. മൂവാറ്റുപുഴ ജില്ലയ്ക്കായി തൊടുപുഴ വിട്ടുനൽകില്ലെന്നും, ഒരു കാരണവശാലും അത് അനുവദിക്കില്ലെന്നും കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായി മോൻസ് ജോസഫ് വ്യക്തമാക്കി.

തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് നേരത്തെ തന്നെ മുന്നണിയിൽ അറിയിച്ചതാണെന്നും പുതിയ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് യുഡിഎഫിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ മുമ്പ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നതാണെന്നും, അക്കാലത്ത് തന്നെ ഈ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമായ മറുപടി നൽകിയിരുന്നതാണെന്നും മോൻസ് ചൂണ്ടിക്കാട്ടി.

Latest News

Corehub Up